ഇനി മേലാൽ വിവാഹം കഴിക്കില്ല…എട്ടു ഭാര്യമാരും ചേർന്ന് തന്നെ വൃദ്ധസദനത്തിൽ ആക്കിയെന്ന പരാതിയുമായി 74കാരൻ…
യുകെയിൽ തന്നെ ഏറ്റവും അധികം തവണ വിവാഹിതനായതിന്റെ പേരില്‍ പ്രശസ്തനാണ് റോൺ ഷെപ്പേർഡ്. ഇദ്ദേഹത്തിന് 8 ഭാര്യമാരാണ് ഉള്ളത്. ഇയാൾക്ക് ഇപ്പോൾ 74 വയസ്സുണ്ട്. പക്ഷേ ഇത്രയും ഭാര്യമാർ ഉണ്ടായിട്ടും ഒരു കാര്യവും ഇല്ലെന്നും തന്നെ വൃദ്ധസദനത്തിൽ ആക്കിയിരിക്കുകയാണ് എന്നും ഇയാൾ പറയുന്നു. വയസ്സായതോടെ ഭാര്യമാർക്ക് ആർക്കും തന്നെ വേണ്ടാതായി എന്നാണ് റോണിൻ്റെ പരാതി.
കഴിഞ്ഞ വർഷം വരെ ഇയാൾക്ക് പ്രണയം ഉണ്ടായിരുന്നു. ഡേറ്റിങ്ങും പതിവായിരുന്നു. ഈ പ്രായത്തിലും പ്രണയത്തിലേക്ക് വീഴുന്നതിന്റെ പ്രധാന കാരണമായി ഇയാൾ പറയുന്നത് തനിക്ക് ഒറ്റയ്ക്ക് കഴിയാൻ തീരെ താല്പര്യമില്ല എന്നതാണ്. റോണിന് എട്ട് ഭാര്യമാരിലായി 8 കുട്ടികള്‍ ഉണ്ട്. എന്നാൽ ഇനി മറ്റൊരു വിവാഹം തന്റെ ജീവിതത്തിൽ ഉണ്ടാകില്ലന്നും താന്‍ ഇതോടെ വിവാഹവും ഡേറ്റിംഗും അവസാനിപ്പിക്കുകയാണ് എന്നുമാണ് ഇയാൾ പറയുന്നത്.
2019ല്‍ അമേരിക്കക്കാരിയായ റോസ് എന്ന സ്ത്രീയുമായി ഇയാൾ വിവാഹ നിശ്ചയം നടത്തിയിരുന്നതാണ്, എന്നാൽ പിന്നീട് ഇതിൽ നിന്നും പിന്മാറുക ആയിരുന്നു. ഇയാൾ പറയുന്നത് ഭാര്യമാർ എട്ട് പേരും ചേർന്ന് തന്നെ അവശനാക്കി എന്നാണ്. എന്നാൽ വിവാഹ മോചനത്തിന്റെ കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോയിട്ടില്ല എന്നും ഇദ്ദേഹം പറയുന്നു.
റോൺ ആദ്യമായി വിവാഹം കഴിക്കുന്നത് 1966 ലാണ്. ഇയാളുടെ ആദ്യത്തെ ഭാര്യയുടെ പേര് മാർഗ്രറ്റ് എന്നാണ്. ഈ ബന്ധത്തിൽ ഇയാൾക്ക് മൂന്ന് കുട്ടികളുണ്ട്. പിന്നീട് ഏഴ് പ്രാവശ്യം കൂടി ഇയാൾ വിവാഹം കഴിച്ചു. ഇത്രയധികം വിവാഹം കഴിച്ചതിൽ ഒരു നിരാശയുമില്ല എന്ന് റോൺ പറയുന്നു.
ചെറുപ്പത്തിൽ പലവിധത്തിലുള്ള ലൈംഗിക ചൂഷണത്തിനും ഇരയായ വ്യക്തിയായിരുന്നു റോണ്‍. അതുകൊണ്ടുതന്നെ പല മാനസിക പ്രശ്നങ്ങളും ഇയാൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് മുതിർന്നപ്പോൾ സ്നേഹത്തിനു വേണ്ടി ഉള്ള അലച്ചിലിന്റെ ഭാഗമായാണ് ഇത്രയധികം വിവാഹം കഴിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്.
നിലവിൽ വൃദ്ധസദനത്തിൽ കഴിയുന്ന റോണിന് മുൻ ഭാര്യമാർ ആരുമായും ഒരു സൗഹൃദവുമില്ല.