തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിച്ച പണത്തിൽ നിന്ന് മിച്ചം പിടിച്ച തുകയുമായി 13 വനിതകളുടെ ഉല്ലാസയാത്ര; സ്വപ്നമായിരുന്ന വിമാനയാത്രയും  അവര്‍ സഫലമാക്കി

തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിച്ച പണത്തിൽ നിന്ന് മിച്ചം വെച്ച കൊണ്ട് മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്ക് പോയ 13 വനിതകളുടെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ച ആയി മാറി. വളരെ കാലങ്ങളായി മനസ്സിൽ കരുതിയിരുന്ന ആഗ്രഹം ആയിരുന്ന വിമാനയാത്രയും ഈ സംഘം നടത്തി. വെള്ളാട്ട് പുറായ് വിലാസിനി, ദേവകി , സരോജിനി , ശോഭ , ജാനകി , പുഷ്പ , സരള , ചക്കിപ്പറമ്പിൽ കെ. ദേവയാനി , പൂളക്കപ്പറമ്പ് സുമതി , സീത , വത്സല , ലൈലജ, ചിന്ന എന്നിവരാണ് യാത്ര നടത്തിയത്.

travel 1
തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിച്ച പണത്തിൽ നിന്ന് മിച്ചം പിടിച്ച തുകയുമായി 13 വനിതകളുടെ ഉല്ലാസയാത്ര; സ്വപ്നമായിരുന്ന വിമാനയാത്രയും  അവര്‍ സഫലമാക്കി 1

ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചിരുന്ന തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് ഇവർ ഇന്ന്. മുസ്ലിയാർ അങ്ങാടിയിൽ നിന്നുള്ള വനിതകളാണ്  ഈ 13 പേരും. കരിപ്പൂരിൽ നിന്ന് കണ്ണൂരിലേക്കാണ് ഈ സംഘം വിമാനത്തിൽ പറന്നത്. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ഈ സംഘം കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു . തിരുവനന്തപുരത്തെത്തി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തൊഴുതതിന് ശേഷം അവർ തീവണ്ടിയിൽ കന്യാകുമാരിയിലേക്ക് യാത്രയായി.  കന്യാകുമാരിലെത്തിയ ഇവർ അവിടെ ബോട്ടിൽ കയറി വിവേകാനന്ദപ്പാറ സന്ദർശിക്കുകയും ചെയ്തു. കന്യാകുമാരിയിലെ നിരവധി കാഴ്ചകളും ഉദയാസ്തമയങ്ങളുടെ ഭംഗിയും ആസ്വദിച്ചതിനു ശേഷമാണ് ഇവർ തിരികെ പോയത് . ഏറെ നാളത്തെ സ്വപ്നമായിരുന്ന  യാത്ര പൂർത്തിയാക്കി നാട്ടിൽ തിരികെ എത്തിയ ഇവർക്ക് മുസ്ലിയാരങ്ങാടി പോക്കർ മാസ്റ്റർ ഗ്രന്ഥാലയം സ്വീകരണം നൽകുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button