കളഞ്ഞു കിട്ടിയ പണം തിരിച്ചു നൽകിയ മലയാളിയുടെ സത്യസന്ധതയെ ഈജിപ്റ്റ് സ്വദേശി സമൂഹ മാധ്യമത്തിലൂടെ വൈറലാക്കി…..സംഭവം ഇങ്ങനെ…
വഴിയിൽ നിന്നും കിട്ടിയ പണം തിരിച്ചു നൽകിയ മലയാളിയുടെ സത്യസന്ധതയെ പ്രശംസിച്ച് ഈജിപ്ത് സ്വദേശി സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്ക് വച്ചു . കഴിഞ്ഞ ദിവസമാണ് ഹൂറ എക്സിബിഷൻ റോഡിലുള്ള കാർ പാർക്കിൽ നിന്ന് കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ ഗുല്‍സാര്‍ അലിയ്ക്ക് വലിയ ഒരു തുക അടങ്ങിയ ബാഗും മറ്റു രേഖകളും കളഞ്ഞു കിട്ടിയത്. തുടര്‍ന്നു അതിൽ ഉണ്ടായിരുന്ന നമ്പറിൽ അദ്ദേഹം ബന്ധപ്പെട്ടു എങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ അദ്ദേഹം തൊട്ടടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസിന് പണവും മറ്റു രേഖകളും കൈമാറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട മറ്റ് നടപടി ക്രമങ്ങൾ പോലീസ് സ്റ്റേഷനിൽ നടന്നു വരുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടയാൾ മൊബൈലിലേക്ക് തിരികെ വിളിച്ചത്.
എന്നാൽ ഗുൽസാറിന് അറബി അറിയില്ലായിരുന്നു. ഉടൻതന്നെ അദ്ദേഹം ഫോൺ തന്റെ അടുത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് പോലീസിന് നൽകി. പോലീസ് ഈജിപ്ഷ്യൻ സ്വദേശിയോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി ഈജിപ്ഷ്യന്‍ സ്വദേശി ഗുൽസാറിന് നന്ദി പറഞ്ഞതിനു ശേഷം പണവും രേഖകളും കൈപ്പറ്റി.
ആദിലിയയിൽ ഉള്ള ഒരു കോഫി ഷോപ്പിലെ ജീവനക്കാരന്റെ പണം ആയിരുന്നു പണം നഷ്ടപ്പെട്ട ഈജിപ്ഷ്യൻ സ്വദേശി. സ്ഥാപനത്തിൻറെ പണമായിരുന്നു നഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ അത് തിരികെ കിട്ടാത്ത പക്ഷം ജോലി പോലും നഷ്ടപ്പെട്ടേക്കാമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
ഗുല്‍സാർ അലിയുടെ ഒപ്പമുള്ള ഫോട്ടോയും വീഡിയോയും എടുത്ത ഈജിപ്ഷ്യൻ സ്വദേശി ഇത് സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കുകയും ചെയ്തു. വീഡിയോ കണ്ടു നിരവധി പേരാണ് ഗുൽസാർ അലിയെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചത്.