കെട്ടിടം പണിക്ക് എത്തിയപ്പോൾ പൊറോട്ട അടിക്കാൻ പഠിച്ചു…ആസാം കാരൻ ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ…സ്വയം സംരംഭകനായ അന്യദേശ തൊഴിലാളിയുടെ കഥ…
ആസാം സ്വദേശിയായ ദിഗന്തദാസ് ജീവിത പ്രാരാബ്ദം മൂലം ആണ് വയനാട്ടിൽ കെട്ടിടം പണിക്ക് എത്തിയത്. പിന്നീട് കോഴിക്കോട് വന്ന ഇദ്ദേഹം അവിടെ വച്ച് പൊറോട്ട അടിക്കാൻ പഠിച്ചു. അത് ജീവിതത്തിലെ വഴിത്തിരിവായി മാറി. പാതി വെന്ത പൊറോട്ട കയറ്റു മതി ചെയ്യുന്നതിലൂടെ ഓരോ മാസവും ഇദ്ദേഹം സമ്പാദിക്കുന്നത് ലക്ഷണങ്ങളാണ്. ദിഗന്ധ ദാസിന്റെ ഉടമസ്ഥതയിലുള്ള ഡെയിലി ഫ്രഷ് ഫുഡ് എന്ന സ്ഥാപനം ഒരു ദിവസം സമ്പാദിക്കുന്നത് ഒന്നര ലക്ഷം രൂപയാണ്. ഇന്ന് ആസാമിലുള്ള വിവിധ ജില്ലകളിൽ കേരളീയരുടെ ജനപ്രിയ വിഭവമായ പൊറോട്ട ഏറെ പ്രിയങ്കരമായി മാറുന്നതിന് ഇത് കാരണമായി.
ഒരു ദിവസം 2000-ത്തിലധികം പൊറോട്ട പാക്കറ്റുകൾ ആണ് അദ്ദേഹത്തിൻറെ സ്ഥാപനം വില്പന നടത്തുന്നത്. ഒരു പാക്കറ്റിൽ 5 പൊറോട്ടകൾ ആണ് ഉള്ളത്, ഇതിന് 60 രൂപയാണ്. 10 പൊറോട്ട ഉള്ള പാക്കറ്റ് 100 രൂപയ്ക്കാണ് വിൽക്കുന്നത്. ചെറിയ പാക്കറ്റ് 1500 എണ്ണവും വലിയ പാക്കറ്റ് 700 എണ്ണവും ഒരു ദിവസം വിൽപ്പന നടത്തുന്നുണ്ട്.
ദിഗന്ധ ദാസ് ജീവിതമാർഗം തേടി കേരളത്തിൽ എത്തുന്നത് 2012 ലാണ്. വയനാട്ടിൽ കെട്ടിടം പണിക്കായി എത്തിയ ഇദ്ദേഹം പിന്നീട് ആലുവയിലും പെരുമ്പാവൂരിലും ജോലിക്ക് എത്തി. അവിടെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്ത ഇദ്ദേഹം പിന്നീട് ഈ ജോലികളെല്ലാം അവസാനിപ്പിച്ച് കോഴിക്കോട്ട് ഹോട്ടൽ ജോലിക്കാരനായി. അവിടെവച്ചാണ് അദ്ദേഹം പൊറോട്ട അടിക്കാൻ പഠിക്കുന്നത്. പൊറോട്ട അടിക്കുന്നതിൽ എക്സ്പെർട്ട് ആയ അദ്ദേഹം കൂടുതൽ ശമ്പളത്തിന് തൃശ്ശൂരിൽ പൊറോട്ട അടിക്കാൻ എത്തി. ഈ കാലയളവിൽ മികച്ച രീതിയിൽ പൊറോട്ട കടിക്കാൻ ഇദ്ദേഹം പഠിച്ചു.
പിന്നീട് കേരളത്തിൽ നിന്നും ഇയാൾ പോയത് ബാംഗ്ലൂരിലേക്ക് ആണ്. അവിടെ ഒരു കമ്പനിയിൽ പൊറോട്ടകൾ തയ്യാറാക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ ആന്ധ്രയിലേക്ക് പോയി. അവിടെവച്ചാണ് പാക്ക് ചെയ്ത പൊറോട്ട വില്പന നടത്തുന്ന ഒരു യൂണിറ്റ് ഇദ്ദേഹം തുടങ്ങിയത്. എന്നാൽ കോവിഡ് എത്തിയതോടെ ഇദ്ദേഹത്തിൻറെ സംരംഭം തകർച്ച നേരിട്ടു. കൈവശമുണ്ടായിരുന്ന പണം എല്ലാം തീർന്നതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാട്ടിൽ മറ്റ് പല ജോലികളും ചെയ്യുന്നതിനിടെ ആറുമാസം മുൻപാണ് ദിഗന്ധ പൊറോട്ടയടിയിൽ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. ആസാമിൽ ബിസിനസ് ചെയ്തു വന്നിരുന്ന ഒരു സുഹൃത്തിൻറെ സഹായത്തോടെ ഡെയിലി ഫ്രഷ് ഫുഡ് എന്ന സംരംഭം ആരംഭിച്ചു. വളരെ വേഗം തന്നെ ഇദ്ദേഹത്തിന്റെ പൊറോട്ട സംരംഭം വിജയമായി മാറി.