ഫഹദിനേയും ദുൽഖർ സൽമാനെയും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്…. മലയാള സിനിമയ്ക്ക് കിട്ടിയ രണ്ട് പുണ്യമാണ് അവർ…. ശാന്തിവിള ദിനേശ്…

മുഖ്യധാരയിലുള്ള ആരെയും  പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നതിൽ മടി കാണിക്കാത്ത വ്യക്തിയാണ് ശാന്തിവള ദിനേശ്. ഇദ്ദേഹത്തിൻറെ പല വിമർശനങ്ങളും സമൂഹ മാധ്യമത്തിൽ ചർച്ച ആകാറുണ്ട്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോൾ ഇദ്ദേഹം മുന്നോട്ടു വച്ച ചില അഭിപ്രായപ്രകടനങ്ങൾ വലിയ ചർച്ചയായി മാറി.

images 2023 04 01T113319.330

താൻ തമാശയായിട്ട് പലരോടും പറയാറുള്ളത് മമ്മൂട്ടി ദുൽഖർ സൽമാനെ കണ്ട് പഠിക്കണം എന്നാണ്. അത്ര ഉയർന്ന റേഞ്ചിലാണ് അദ്ദേഹം നിൽക്കുന്നത്. അയാൾ അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ്. ഇപ്പോൾ ഇന്ത്യയിലുള്ള എല്ലാ ഭാഷയിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. ദുല്‍ഖര്‍ സിനിമ നിർമ്മിക്കുകയും ചെയ്യുന്നു. ദുൽഖർ മലയാള സിനിമയ്ക്ക് തന്നെ ഒരു വലിയ അസറ്റ് ആണ്. ഇനി ഒരിക്കലും അയാളെ മലയാള സിനിമയിൽ നിന്നും തള്ളിക്കളയാൻ കഴിയില്ല.

Dulquer Salmaan at Zoya Factor Trailer Launch function cropped

മലയാള സിനിമ മേഖലയിൽ ആർക്കും തള്ളിക്കളയാൻ പറ്റാത്ത ഒരു സീറ്റ് ഇന്ന് ദുൽഖർ നേടിയെടുത്തു. അത് ഒരിക്കലും മമ്മൂട്ടിയുടെ കെയറോഫിൽ അല്ല. മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം അദ്ദേഹത്തിൻറെ ഡേറ്റിനു വേണ്ടി കാത്തു നിൽക്കുന്നവരാണ്. ദുൽഖർ സൽമാനും ഫഹദ് ഫാസിലും മലയാള സിനിമയ്ക്ക് ലഭിച്ച പുണ്യമാണ്. ഫഹദ് ഫാസിലിന്റെ അഭിനയം കണ്ടപ്പോൾ തോന്നിയത് ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ മികച്ച
നടനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിക്കണമെന്നാണ്.

images 2023 04 01T113358.942

നിലവിൽ മമ്മൂട്ടിയെ കൊണ്ടോ മോഹൻലാലിനെ കൊണ്ടോ ഒന്നും ചെയ്യാൻ പറ്റില്ല. മലയാള സിനിമയിലുള്ള ഒരു താരങ്ങൾക്കും അതിന് കഴിയില്ല. താൻ വളരെ അത്ഭുതത്തോടെയാണ് അവരെ നോക്കി കാണുന്നത് എന്നും ശാന്തി വിള ദിനേശ്  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button