മേതിൽ ദേവികയുടെ പുത്രന്റെ പിതൃത്വം എൻറെ ചുമലിൽ ചാർത്തി… അത് ഞാനല്ല…ഓൺലൈൻ മാധ്യമങ്ങളെ കൊണ്ട് ജീവിക്കാൻ വയ്യെന്ന് രാജീവ് ഗോവിന്ദൻ…

തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയന്റെ നിർമ്മാതാവ് രാജീവ് ഗോവിന്ദൻ. മേതിൽ ദേവിക ആദ്യം വിവാഹം കഴിച്ച രാജീവ് നായർ ഇദ്ദേഹമാണ് എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചതോടെയാണ് സമൂഹ മാധ്യമത്തിൽ ഇദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ശക്തമായത്. ഇതോടെ താൻ അല്ല മേതില്‍ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായര്‍  എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാജീവ് ഗോവിന്ദൻ.

download 9 edited

ദേവികയുടെ ഭർത്താവായിരുന്നു രാജീവ് നായർ താനല്ല. മേതില്‍ ദേവികയുമായി ഒരു ബന്ധവുമില്ല. ഒരു അന്വേഷണവും നടത്താതെ തന്നെയും തൻറെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകുകയാണ്. ഇത് എന്തു തരം മാധ്യമ പ്രവർത്തനമാണ് എന്ന് അദ്ദേഹം ചോദിക്കുന്നു.

അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്നുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തു എന്ന് അദ്ദേഹം പറയുന്നു. ഒരു ഓൺലൈൻ മാധ്യമം വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ അധ്യായങ്ങളുടെ തുടക്കം.

images 2023 04 01T111527.998

മേതില്‍ ദേവികയുടെ ഭർത്താവ് ആയിരുന്ന രാജീവ് നായർ താനല്ല. അവരുമായി ഒരു ബന്ധവുമില്ല. ദേവികയുടെ പുത്രന്റെ പിതൃത്വവും തന്റെ മേൽ ചുമത്തിയിരിക്കുകയാണ്. എങ്ങനെയാണ് താൻ മേതില്‍ ദേവികയുടെ ആദ്യ ഭർത്താവാണ് എന്ന നിഗമനത്തിലേക്ക് ഇവർ എത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തിലെ എല്ലാ രാജീവുമാരും ഒന്നല്ല എന്നും രാജീവ് ഗോവിന്ദൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button