പാവ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം; വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങി യുവതി

ബ്രസിൽ സ്വദേശിയായ 37 കാരി ഒരു വർഷം മുൻപ് മാർസെല്ലോ എന്ന പാവ ഭർത്താവിനെ വിവാഹം കഴിച്ചത്. മേരി പോലെ റോച്ച മോറസ് എന്നാണ് ഈ വിചിത്രയായ യുവതിയുടെ പേര്. താൻ  പാവയുമായി പ്രണയത്തിലാണെന്ന് ഇവർ വെളിപ്പെടുത്തിയിട്ട് ഒരു വർഷത്തോളം ആകുന്നു. പിന്നീട് അധികം വൈകാതെ തന്നെ ഇവര്‍ പവയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ വാർത്ത സമൂഹ മാധ്യമത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇപ്പോഴിതാ  ഈ യുവതിയും ഇവരുടെ പാവ ഭർത്താവും വാർത്തകളിൽ ഇടം നേടുകയാണ്. ഇതിൻറെ കാരണമാണ് വിചിത്രം.

doll husband 1
പാവ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം; വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങി യുവതി 1

തന്റെ പാവ ഭർത്താവ് ചതിച്ചെന്നും മറ്റൊരു സ്ത്രീയുടെ ഒപ്പം കണ്ടു എന്നുമാണ് ഇവർ പറയുന്നത്. താൻ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ പാവ ഭർത്താവ് മറ്റൊരു സ്ത്രീയുടെ ഒപ്പം മോട്ടലിലേക്ക് പോയതായി യുവതി ആരോപിക്കുന്നു. ഭർത്താവിന്റെ ഫോണിൽ കാമുകുടെ പ്രണയ സന്ദേശങ്ങൾ കണ്ടത് ഹൃദയം തകർത്തു കളഞ്ഞുവെന്ന് യുവതി പറയുന്നു. ഇനി ഒരു കാരണവശാലും ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല എന്ന് യുവതി കൂട്ടിച്ചേർത്തു.

തനിച്ചാണെന്നും ഒപ്പം നൃത്തം ചെയ്യുന്നതിന് ആരുമില്ലെന്നും പറഞ്ഞപ്പോൾ ഇവരുടെ അമ്മ തന്നെയാണ് തുണികൊണ്ട് ഒരു പാവയെ ഇവർക്ക് നിർമ്മിച്ചു നൽകിയത്. തുടർന്നാണ് ഇവർ പാവയുമായി പ്രണയത്തിൽ ആകുന്നതും ആ ‘ബന്ധം’ വിവാഹത്തിൽ എത്തുന്നതും. ഇവർ തന്റെ പാവ ഭർത്താവിന്‍റെ ഒപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു വച്ചിരുന്നു. മൂന്നാമതൊരാൾക്ക് തങ്ങളുടെ ബന്ധത്തിൻറെ ആഴം എന്താണെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും പാവയും താനുമായുള്ളത് മുൻജന്മ ബന്ധമാണെന്നുമാണ് യുവതി അന്ന് അവകാശപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button