എണ്ണക്കപ്പലിന് താഴെ അള്ളിപ്പിടിച്ചിരുന്ന് 11 ദിവസം യാത്ര ചെയ്തു; നേരെ ചെന്നു കയറിയത് പോലീസിന്റെ കൈകളിൽ; ഒടുവില്‍ മടക്കം

എണ്ണക്കപ്പലിന്റെ വെളിയില്‍ ഉള്ള റഡറില്‍ അള്ളിപ്പിടിച്ചിരുന്ന് അവര്‍ യാത്ര ചെയ്തത് 11 ദിവസത്തോളം. സഞ്ചരിച്ചതാകട്ടെ  5000 കിലോമീറ്റർ. നൈജീരിയയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഇത്തരത്തില്‍ സാഹസിക യാത്ര നടത്തിയത്.

ship escape 1
എണ്ണക്കപ്പലിന് താഴെ അള്ളിപ്പിടിച്ചിരുന്ന് 11 ദിവസം യാത്ര ചെയ്തു; നേരെ ചെന്നു കയറിയത് പോലീസിന്റെ കൈകളിൽ; ഒടുവില്‍ മടക്കം 1

 ഇവർ നവംബർ 17നാണ് നൈജീരിയയിലെ ലാഗോസിൽ നിന്ന് പുറപ്പെടുന്നത്. തിങ്കളാഴ്ചയോടെയാണ് ഇവർ ലാസ്‌ പാൽമാസിൽ എത്തിച്ചേർന്നത്. അലിത്തിനി 2 എന്ന പേരുള്ള ഒരു എണ്ണ കപ്പലിലാണ് ഈ യുവാക്കൾ സാഹസിക യാത്ര നടത്തിയത്. കരയിലെത്തിയ  യുവാക്കളിൽ നിർജലീകരണത്തിന്റെയും
ഹൈപ്പോ തേര്‍മിയയുടെയും ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു . തുടര്ന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ship escape 2
എണ്ണക്കപ്പലിന് താഴെ അള്ളിപ്പിടിച്ചിരുന്ന് 11 ദിവസം യാത്ര ചെയ്തു; നേരെ ചെന്നു കയറിയത് പോലീസിന്റെ കൈകളിൽ; ഒടുവില്‍ മടക്കം 2

  കപ്പലിന്റെ റഡാറിന്റെ മുകളിൽ ഇരുന്ന് 20700 നോട്ടിക്കല്‍ മൈല്‍ ആണ് യാത്ര ചെയ്തത്. (ഏകദേശം 5000 കിലോമീറ്റർ ) ഇത് ഒരു അതിസാഹസികമായി
യാത്ര ആയിരുന്നു. മൂന്ന് നൈജീരിയൻ സ്വദേശികളാണ് സ്വന്തം ജീവന്‍ പൌമ് പണയപ്പെടുത്തി ഇത്തരം ഒരു യാത്ര നടത്തിയത്. ഒരു കപ്പലിന്റെ പ്രൊപ്പല്ലറിന് മുകളിൽ വെള്ളത്തിൽ തൊട്ടു നിൽക്കുന്ന ഭാഗമാണ് റഡർ. ഇവർ റഡറിന് മുകളിൽ ഇരിക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നിരുന്നു. മൂന്നുപേരെയും വിശദമായ ചികിത്സ നൽകിയതിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരികെ അയക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

 നേരത്തെയും ഇത്തരത്തിൽ കപ്പലിന്റെ റഡറിന് മുകളിൽ ഇരുന്ന് പലരും യാത്ര ചെയ്തിട്ടുണ്ട്. സ്പെയിനില്‍ എത്തപ്പെടുന്നതിനു വേണ്ടിയാണ് ഇവര്‍ സ്വന്തം  ജീവൻ പോലും പണപ്പെടുത്തി ഇത്തരത്തിലുള്ള യാത്രയ്ക്ക് മുതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button