എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പിലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; സമൂഹ മാധ്യമത്തില്‍ നിറഞ്ഞ കയ്യടി

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി  നടപ്പിലാക്കാൻ ഉള്ള നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു അറിയിച്ചു. കുസാറ്റിൽ ആർത്തവാവതി അനുവദിച്ചിരുന്നു . ഇത് വലിയ വാര്ത്ത ആയി മാറിയിരുന്നു.  ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനം വന്നിട്ടുള്ളത് . മന്ത്രിയുടെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

mensuration leave
എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പിലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; സമൂഹ മാധ്യമത്തില്‍ നിറഞ്ഞ കയ്യടി 1

നിലവില്‍ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് 75 % ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവ അവധി നിലവിൽ വരുന്നതോടെ 73 % ഹാജർ ഉണ്ടായാൽ പോലും പരീക്ഷ എഴുതാൻ എന്ന പുതിയ ഭേദഗതിയാണ് കുസാറ്റ് നടപ്പിൽ വരുത്തിയത് . ഈ തീരുമാനം എല്ലാ സർവകലാശാലകളും ഫോളോ ചെയ്യുന്നതോടുകൂടി അത് വിദ്യാർഥികൾക്ക് വലിയ ആശ്വാസമായി മാറും എന്ന കാര്യത്തിൽ തർക്കമില്ല. സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിലൂടെയാണ് മന്ത്രി ഇത് വിശദമാക്കിയത്.

ആദ്യമായിട്ടാണ് ഒരു വിദ്യാഭ്യാസ കേന്ദ്രം വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ അവധി നൽകുന്നതെന്ന് അവർ പറഞ്ഞു. സ്ഥാപനത്തെ അവര്‍ പ്രശംസിക്കുകയും ചെയ്തു.  ഇത്തരം ഒരു തീരുമാനത്തിന് മുൻകൈ എടുത്ത വിദ്യാർത്ഥി യൂണിയനും അതുപോലെ തന്നെ ഈ തീരുമാനം കൈകൊണ്ട് കുസാറ്റിലെ അധികൃതരെയും മന്ത്രി പ്രശംസിക്കാനും മറന്നില്ല. അതേ സമയം ആര്‍ത്തവാവധി എന്ന ആശയം വിദ്യാര്‍ത്ഥി സമൂഹം ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഈ ദിവസങ്ങളില്‍ പറഞ്ഞറിയിക്കാന്‍ ആവാത്ത ശരീരികവും മാനസികവുമായ അവസ്ഥയിലൂടെ ആണ് വിദ്യാര്‍ത്ഥിനികള്‍ കണ്ടന്നു പോകുന്നത്. പുതിയ നിയമം നടപ്പില്‍ വരുന്നതോടെ അത് വിദ്യത്ഥിനികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button