സിംഗിൾസ് പ്ലീസ് നോട്ട്…വിവാഹം കഴിച്ചവരുടെ ആയുസ്സ് കൂടുമെന്ന് പഠനം…

അവിവാഹിതരായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന വലിയ വിഭാഗം ചെറുപ്പക്കാർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. അതേസമയം തന്നെ ഒരു പങ്കാളിയെ കണ്ടെത്താനാകാതെ വിഷമിക്കുന്നവരും നമുക്കിടയിൽത്തന്നെയുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. അവിവാഹിതരായവരെക്കാളും വിവാഹിതരായവരുടെ ആയുസ്സിന് ദൈർഘ്യം ഏറുമെന്നാണ് പഠനത്തിൽ പറയുന്നത്. വിവാഹിതരായവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഏറെ മെച്ചപ്പെട്ടതാകും എന്നും ഈ പഠനത്തിൽ പറയുന്നു.

images 2023 03 24T203537.633

വിവാഹരായ സ്ത്രീകളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയും എന്നാണ് പഠനത്തിൽ പറയുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരാണ് ഇത്തരം ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഈ കണ്ടത്തിൽ വിവാഹത്തിൻറെ പ്രാധാന്യം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത് വരും തലമുറയ്ക്കും സമൂഹത്തിനും ഒരു സൂചനയാണ്.

ഈ പഠനത്തിൻറെ ഭാഗമായി 11830 വനിതാ നേഴ്സുമാരെയാണ് പങ്കെടുത്തത്. ഇവരെല്ലാവരും സാമ്പത്തികമായി നല്ല നിലയിൽ കഴിയുന്നവരായിരുന്നു. 1990ന്‍റെ തുടക്കത്തിൽ തന്നെ വിവാഹിതരാകാൻ തീരുമാനിക്കുകയും പിന്നീട് വീവ് വിവാഹം വേണ്ടന്നു വയ്ക്കുകയും ആയിരുന്നു. ഈ പഠനത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഇവർ ആരും വിവാഹരായിരുന്നില്ല. ഇവരെ വിവാഹരായ സ്ത്രീകളുമായി താരതമ്യം ചെയ്തപ്പോൾ ആണ് വിവാഹിതർക്കും അവിവാഹിതർക്കും ഇടയിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. വിവാഹിതരായ  സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും പ്രായവും ഒക്കെ കണക്കിലെടുത്താണ് പഠനം നടത്തിയത്.

images 2023 03 24T203542.655

ഇതിൽനിന്നും അവിവാഹിതരായ സ്ത്രീകളെക്കാൾ വിവാഹിതരായ സ്ത്രീകൾക്ക് മരണസാധ്യത 35 ശതമാനം കുറവാണ് എന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. വിവാഹിതരായ സ്ത്രീകളിൽ ഹൃദ്രോഗം, വിഷാദം ,  ഏകാന്തത എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ്. അവർ ശുഭാപ്തിവിശ്വസം ഉള്ളവരാണെന്നും നിരീക്ഷിക്കുന്നു. വിവാഹം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. വിവാഹമോചനത്തിനു ശേഷം വിഷാദരോഗവും അനാരോഗ്യവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിവാഹം പുരുഷന്മാരിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് കൂടുതൽ ഗവേഷണം ഇനിയും ആവശ്യമാണ് എന്നാണ് വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button