എം അടിക്കണം എന്ന് തോന്നിയാൽ അടിക്കും…വൈറലായ എയ്ഞ്ചൽ മരിയ ബിഗ് ബോസ്സില്‍….
ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിലൂടെ വൈറലായ നടിയാണ് എയ്ഞ്ചൽ മരിയ. ഇത്തവണത്തെ ബിഗ് ബോസിൽ എയ്ഞ്ചലും പങ്കെടുക്കുന്നുണ്ട്.
ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന കണ്ടെത്തലിൽ എയ്ഞ്ചല്‍ അഭിനയിച്ച നല്ല സമയം എന്ന ചിത്രം തീയറ്ററിൽ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. ചിത്രം കണ്ടിറങ്ങിയതിനു ശേഷം ഉള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എംഡി എം എ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അടിക്കും എന്ന എന്ന ഏഞ്ചലിന്റെ പ്രസ്താവന സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇതിലൂടെ അവർക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. എന്നാൽ താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത് എന്നും അത് വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും പിന്നീട് എയ്ഞ്ചല്‍ വിശദീകരിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ പ്രശസ്ത ആയ വ്യക്തിയാണ് താൻ. ഒരിക്കലും മയക്കുമരുന്ന് പ്രമോട്ട് ചെയ്യുന്ന ആളല്ല. മലയാളികൾക്ക് പൊതുവേ നെഗറ്റിവിറ്റിയോട് വലിയ താല്പര്യമാണ്. അത് ഉപയോഗിച്ചാണ് താൻ പ്രശസ്ത ആയത് എന്നും ഏഞ്ചൽ പറഞ്ഞിട്ടുണ്ട്.
ചലച്ചിത്ര മേഖലയിൽ എത്താനും ശ്രദ്ധിക്കപ്പെടാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. നല്ല സമയം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ നായികയല്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെടില്ല എന്ന് അറിയാമായിരുന്നു. ചിത്രത്തിൻറെ പ്രമോഷനു വേണ്ടി പോയപ്പോൾ തൻറെ കൂടെ ഇൻറർവ്യൂ എടുക്കുമോ എന്ന് പലരോടും ചോദിച്ച് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ആരും എടുത്തിട്ടില്ല. തനിക്ക് ശ്രദ്ധിക്കപ്പെട്ടേ മതിയാകൂ, അതാണ് തൻറെ അവസ്ഥ. സപ്പോർട്ട് ചെയ്യാൻ ആരുമില്ലാത്ത പശ്ചാത്തലത്തിൽ നിന്ന് നിരവധി കുടുംബ പ്രശ്നങ്ങളുടെയും മറ്റും ഇടയിൽ നിന്നാണ് താൻ എത്തുന്നത്. സിനിമയെക്കുറിച്ച് ചോദിച്ചാൽ ആരും മയക്കുമരുന്ന് ഉപയോഗിക്കരുത് ആ സന്ദേശമാണ് സിനിമ, എന്ന് പറഞ്ഞാൽ എല്ലാവരെയും പോലെ താനും അങ്ങ് കണ്ടു മറഞ്ഞു പോവുകയുള്ളൂ എന്ന് എയ്ഞ്ചൽ പറയുകയുണ്ടായി.